മത്സര പരീക്ഷകൾ ഒരു തുടർക്കഥയാണ്. അതിൽ ഓട്ടം തുടർന്നുകൊണ്ടിരിക്കുന്നവർക്കേ ലക്ഷ്യസ്ഥാനത്തേക്ക് മുന്നേറാൻ കഴിയു.. പാതി വഴിയിൽ പിൻവലിയുന്നവർ, ലക്ഷ്യ സ്ഥാനത്ത് എത്താൻ പിന്നിട്ട വഴികൾ വീണ്ടും താണ്ടേണ്ടതുണ്ട്. ഇത് നിങ്ങൾക്ക് ഇരട്ടി ഭാരമായേക്കാം. പരീക്ഷകൾ അവസാനിച്ചെന്ന് കരുതി വിശ്രമം തുടർന്നാൽ ഈ ഓട്ടത്തിൽ നിങ്ങൾ പാതി വഴിയിൽ വീണുപോയേക്കാം. അതേ സമയം തുടർ പ്രയത്നം കൊണ്ട് ലക്‌ഷ്യം ഭേദിക്കുന്നവരുടെ എണ്ണവും വിരളമല്ല. അവരിൽ ഒരാളാവണമെങ്കിൽ ഇന്ന് തന്നെ മുടങ്ങിയ പഠനം തുടരൂ.

%d bloggers like this: