Notifications മുതൽ Advice വരെ
പഠനമൊക്കെ കഴിഞ്ഞു.
കുറച്ചു നാൾ അതിൻ്റെ ഒരു ഹാങ്ങോവർ. അങ്ങനെ ജീവിതത്തിന്റെ Seriousness തലയ്ക്കു പിടിച്ചപ്പോൾ ചിന്തയിലായി
ഇനിയെന്ത്?
Psc കോച്ചിംഗ് നു പോയാലോ?
അതാവുമ്പോ കുറച്ചു നാൾ അങ്ങനെ തള്ളി നീക്കാം. പിന്നെ വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾക്ക് ഒരു മറുപടിയും ആകുമല്ലോ….
അങ്ങനെ ചേർന്ന് ഒരു PSC Coaching Instituteൽ.
പരീക്ഷകൾ വന്നു..
എഴുതി..
എന്നാലോ Result വരാൻ കാത്തിരിക്കണം മൂന്നു നാലു വർഷം.
റിസൾട്ട് വന്ന് Listൽ ഉണ്ടെങ്കിലോ?
വീണ്ടും തുടരണം ആ കാത്തിരിപ്പ്.
ഹോ. ആകെ മൊത്തം ഡാർക്ക്.
ഇതായിരുന്നു കുറച്ചു നാൾ മുമ്പ് വരെ ഉള്ള നമ്മുടെ ഒരു അവസ്ഥ. എന്നാൽ എല്ലാം മാറി. ഇപ്പോ KERALA PSC വളരെ fast ആയി. Notification വരുന്നു, Exam date വരുന്നു, Short List ,Ranked List, Interview , Advice , Job Appointment എല്ലാം ഞൊടിയിടയിൽ.
വരൂ നമുക്കു ഈ ഓരോ കടമ്പകളും എന്താണെന്ന് വിശദമായി നോക്കാം.
എന്താണ് Notification?
Kerala Government കീഴിൽ ഉള്ള തസ്തികകളിലേക് ഉള്ള വിജ്ഞാപനം ആണ് Notifications. https://www.keralapsc.gov.in/notifications ഈ website ഇൽ ആണ് Notifications പുറപ്പെടുവിക്കാറു. അത് പോലെ തന്നെ One Time Registration കഴിഞ്ഞവർക്കു അവരുടെ Profile – Notifications tab നിന്നും ഇത് ലഭ്യം ആണ്.
Notifications രണ്ടു രീതിയിൽ ആണ് പുറപ്പെടുവിക്കുക. ഒന്നാമത്തെ Statewide അതായത് കേരളം മുഴുവൻ ഉള്ള പോസ്റ്റുകൾ. രണ്ടാമത്തെ District -wise, ഓരോ ജില്ലയിലെ ഒഴിവുകൾ അനുസരിച്ചു.
Notifications profile വന്നു കഴിഞ്ഞാൽ ഒരു നിശ്ചിത ദിവസം വരെ നമുക്കു ആ Post ലേക് Apply ചെയ്യാൻ സാധിക്കും. Apply ചെയ്യുമ്പോൾ ചില പോസ്റ്റുകൾ നമുക്കു നേരിട്ട് Apply Now കൊടുത്തു Complete ചെയ്യാൻ സാധിക്കും. എന്നാൽ ചിലതിൽ Ineligible എന്നാവും കാണുക. Ineligible കൊണ്ട് ഉദ്ദേശിക്കുന്നത് നമുക്കു ആ പോസ്റ്റിനു Government നിശ്ചയിച്ചു ഇരിക്കുന്ന Qualification ഇല്ല എന്നാണ്. അത് Government നിശ്‌ചയിച്ച Qualificationടെ അധിക യോഗ്യത നമുക്കു ഉള്ളത് കൊണ്ടോ അല്ലേൽ നമ്മുടെ Trade അല്ലാത്ത കൊണ്ടോ ആവാം.
ഉദാഹരണത്തിന്
Cat No: 649/2021
Department : Town and Country Planning Department.
Name of Post : Tracer
Government പറയുന്ന Qualification- A pass in any one of the following subjects under KGTE/MGTE. (i)Building materials and construction (L) (ii)Geometrical drawing (L) ആണ്. അത് ഒരു B.tech Civil Engineering കഴിഞ്ഞ ആള് apply ചെയ്യാൻ നോക്കുമ്പോ Ineligible ആവും. എന്നാലും Civil Engineering അതിന്റെ അധിക യോഗ്യത ആണ് എന്ന് കാണിച്ചു അയാൾക് apply ചെയ്യാൻ പറ്റും.
Examനു പഠിക്കാൻ സമയം കിട്ടുമോ ദൈവമേ!!! എന്നാവും എൻ്റെ പരീക്ഷ???
Notification apply ചെയ്തു കഴിഞ്ഞാൽ പിന്നെ നമ്മുടെ ചിന്ത മുഴുവൻ എന്നാവും Exam എന്നതാണ്. Kerala PSC ഒരു പരീക്ഷയുടെ Date https://www.keralapsc.gov.in/index.php/examinations എന്ന ഈ websiteൽ ആണ് Publish ചെയ്യുക.
സാധാരണ ഗതിയിൽ എല്ലാ മാസവും 20 കഴിഞ്ഞാണ് Date of Examination അറിയിക്കുക. അതിനും ഒരു പ്രത്യേകത ഉണ്ട്, അതായത് January 20 നു വരുന്ന തീയതി April മാസത്തെ പരീക്ഷയുടേത് ആവും. PSC websiteൽ Date വന്നു ഒരു 2 days ഉള്ളിൽ നമ്മുടെ Profileലേക് Exam എഴുതാൻ സമ്മതം ചോദിച്ചു കൊണ്ടുള്ള Confirmationഉം വരുന്നതാവും.
Confirmation ചെയ്യുമ്പോൾ ആണ് നമ്മൾ ഏതു ജില്ലയിൽ Exam എഴുതാൻ താത്പര്യപ്പെടുന്നു എന്നത് നമ്മൾ തീരുമാനിക്കുന്നത്. നമ്മുടെ PSC Profileൽ നമ്മൾ 2 address കൊടുത്തിട്ടുണ്ടാവും – Permanent and Communication address. രണ്ടും same ആണ് and നിങ്ങൾക്കു അവിടെ തന്നെ ആണ് Exam എഴുതണ്ടത് എങ്കിൽ same District Confirm ചെയ്യുക. മറിച്ചു നിങ്ങൾ ഇപ്പോൾ ജോലി സംബന്ധമായി നിങ്ങളുടെ Permanent Addressൽ അല്ല താമസിക്കുന്നത് എങ്കിൽ നിങ്ങൾക്കു നിങ്ങളുടെ Communication addressൽ ഇപ്പോൾ ഉള്ള നിങ്ങളുടെ address കൊടുത്താൽ, ഇപ്പോൾ ഉള്ള നിങ്ങളുടെ സ്ഥലത്തു Exam Confirm ചെയ്തു Attend ചെയ്യാൻ കഴിയും.
നമ്മൾ പറഞ്ഞിരുന്നു നമ്മുടെ Exams either Statewide or District-wise ആവാമെന്ന്. ഇപ്പോൾ നമ്മൾ പറഞ്ഞ Confirmation രീതിയും Exam Centreഉം ഒരു Statewide Examനു ആണ് ബാധകം. എന്നാൽ അത് District – wise ആവുമ്പോൾ നമ്മൾ ഏതു ജില്ലയുടെ Post ആണോ Apply ചെയ്തത്, നമ്മുടെ Exam Centreഉം അതെ ജില്ലയിൽ ആയിരിക്കും. അതെ പോലെ നമ്മൾ Apply ചെയ്ത ഏതേലും Exams either Statewide or District-wise ഒരേ ദിവസം Common Exam ആയി വന്നാൽ, Confirmation കൊടുക്കുമ്പോൾ Statewide വേണ്ട Centre Select ചെയ്യുന്നതാവും ഉചിതം.